Q. ഇന്ത്യയിലെ കേന്ദ്ര ബാങ്ക്?
ans : റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
Q. റിസർവ്വ് ബാങ്ക് ആക്ട് പാസാക്കിയ വർഷം?
ans : 1934
Q. ഇന്ത്യയിലെ റിസർവ്വ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?
ans : 1935 ഏപ്രിൽ 1
Q. R.B.I രൂപം കൊണ്ടത് ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ്
?
ans : ഹിൽട്ടൺയങ് കമ്മീഷൻ (1926)
Q. ഹിൽട്ടൺയങ് കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോൾ അറിയപ്പെട്ട
പേര്?
ans : റോയൽ കമ്മീഷൻ ഓഫ് ഇന്ത്യൻ കറൻസി ആന്റ് ഫിനാൻസ്
Q. റിസർവ്വ് ബാങ്ക് ദേശസാത്ക്കരിച്ചത്?
ans : 1949 ജനുവരി 1
Q. റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം?
ans : മുംബൈ
Q. കേരളത്തിൽ റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം?
ans : തിരുവനന്തപുരം
Q. ബാങ്കിംഗ് റഗുലേഷൻ ആക്ട് പാസ്സാക്കിയ വർഷം?
ans : 1949
Q. ഇന്ത്യയിൽ ബാങ്കുകളുടെ പ്രവർത്തനം നടക്കുന്നത്?
ans : 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരം
Q. അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്?
ans : റിസർവ്വ് ബാങ്ക്
Q. ഇന്ത്യൻ കറൻസിയുടെ വിനിമയ മൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്?
ans : റിസർവ്വ് ബാങ്ക്
Q. പണ സംബന്ധമായ എല്ലാ കാര്യങ്ങൾക്കും ഗവൺമെന്റിനെ ഉപദേശിക്കുന്നത്?
ans : റിസർവ്വ് ബാങ്ക്
Q. ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യാനുള്ള അവകാശം കൈയ്യാളുന്നത്?
ans : റിസർവ്വ് ബാങ്ക്
Q. ഇന്ത്യൻ രൂപയ്ക്ക് എസ്.ഡി.ആർ. (SDR) ലഭിച്ചത് ?
ans : 1990-91 ൽ
Q. R.B.I ഗവർണ്ണറായശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി?
ans : മൻമോഹൻ സിങ്
Q. റിസർവ്വ് ബാങ്കിന്റെ പുതിയ ഗവർണർ?
ans : ഊർജിത് പട്ടേൽ (24-മത്തെ )
Q. റിസർവ്വ് ബാങ്കിന്റെ ആദ്യ ഗവർണ്ണർ?
ans : സർ ഓസ്ബോൺ സ്മിത്ത്
Q. റിസർവ്വ് ബാങ്കിന്റെ ഇന്ത്യാക്കാ
രനായ ആദ്യ ഗവർണ്ണർ?
ans : സി.ഡി. ദേശ്നമുഖ്
Q. റിസർവ്വ് ബാങ്കിൽ ഡെപ്യൂട്ടി ഗവർണറായ ആദ്യ വനിത?
ans : കെ.ജെ. ഉദ്ദേശി
Q. ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന്
തുടക്കം കുറിച്ചത്?
ans : ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770)
Q. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?
ans : അലഹബാദ് ബാങ്ക്
Q. അലഹബാദ് ബാങ്ക് പ്രവർത്തനമാരംഭിച്ച വർഷം?
ans : 1865
Q. ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക്?
ans : സിറ്റി യൂണിയൻ ബാങ്ക് (1904)
Q. യു.ടി.ഐ. ബാങ്കിന്റെ ഇപ്പോഴത്തെ പേര്?
ans : ആക്സിസ് ബാങ്ക്
Q. പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി
2016 ഏപ്രിൽ 1 ന് നിലവിൽ വന്ന സ്ഥാപനം?
ans : ബാങ്ക് ബോർഡ് ബ്യൂറോ
Q. ബാങ്ക് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ?
ans : വിനോദ് റായ്
Q. ഇന്ത്യയിലെ ആദ്യ ബാങ്കിംഗ് റോബോട്ട്?
ans : ലക്ഷ്മി (ചെന്നൈ)(നിർമ്മിച്ചത് -സിറ്റി യൂണിയൻ ബാങ്ക്)
Q. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?
ans : റിസർവ്വ് ബാങ്ക്
Q. ‘വായ്പകളുടെ നിയന്ത്രകൻ’ എന്നറിയപ്പെടുന്ന ബാങ്ക്?
ans : റിസർവ്വ് ബാങ്ക്
Q. റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം?
ans : കടുവ
Q. റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം?
ans : എണ്ണപ്പന
Q. എസ്.ബി.ഐയുടെ ആപ്തവാക്യം?
ans : pure Banking Nothing Else
Q. പത്രപരസ്യത്തിൽ എസ്.ബി.ഐയുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെടുന്ന
ദേശീയ കവി?
ans : ടാഗോർ
Q. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്?
ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
Q. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്?
ans : ഇംപീരിയൽ ബാങ്ക്
Q. ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്?
ans : 1921 ജനുവരി 27
Q. ഇംപീരിയൽ ബാങ്കിന് ആ പേര് നിർദ്ദേശിച്ചത്?
ans : ജോൺ കെയിൻസ്
Q. ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായത്?
ans : 1955-ൽ
Q. എസ്.ബി.ഐ. ദേശസാൽക്കരിച്ചത്?
ans : 1955-ൽ
Q. എസ്.ബി.ഐ.യുടെ അസോസിയേറ്റ് ബാങ്കുകളുടെ എണ്ണം?
ans : 5
Q. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം. സ്ഥാപിച്ചത്?
ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(2004 ഫെബ്രുവരി കൊച്ചിക്കും
വൈപ്പിനുമിടയിൽ)
Q. ഇസ്രായേലിൽ ശാഖ
തുടങ്ങിയ ഇന്ത്യയിലെ ആദ്യ ബാങ്ക്?
ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
Q. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ശാഖകളുള്ള
ബാങ്ക്?
ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
Q. എസ്. ബി. ഐ.യുടെ ആദ്യ വനിത ചെയർമാൻ?
ans : അരുന്ധതി ഭട്ടാചാര്യ
Q. മുൻ ഇടപാടുകാരെ തിരിച്ചു കൊണ്ടുവരാൻ SBT ആരംഭിച്ച പുതിയ
പദ്ധതി?
ans : ബാങ്ക് വാപ്സി
Q. ഇന്ത്യയുടെ ആദ്യ സാമ്പത്തിക സൂപ്പർമാർക്കറ്റ് നിലവിൽ
വന്ന നഗരം?
ans : ജയ്പൂർ (സ്ഥാപിച്ചത് സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനിർ&ജയ്പൂർ)
Q. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യ ബാങ്ക്?
ans : ഐ.സി.ഐ.സി.ഐ. ബാങ്ക്
Q. ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ പൂർണ്ണനാമം?
ans : ഇൻഡസ്ട്രിയൽ ക്രഡിറ്റ് ആന്റ് ഇൻവസ്റ്റ്മെന്റ് കോർപ്പറേഷൻ
ഓഫ് ഇന്ത്യ ബാങ്ക്
Q. ഇന്ത്യയിലെ ആദ്യത്തെ ‘യൂണിവേഴ്സൽ ബാങ്ക്' എന്നറിയപ്പെടുന്നത്?
ans : ഐ.സി.ഐ.സി.ഐ.ബാങ്ക്
Q. ലോക ബാങ്കുമായി ചേർന്നുള്ള ഐ.സി.ഐ.സി.ഐ.യുടെ പാരന്റ്
കമ്പനി രൂപീകൃതമായത്?
ans : 1955
Q. ഐ.സി.ഐ.സി.ഐ ബാങ്ക് രൂപീകരിച്ച വർഷം?
ans : 1994
Q. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച
ഇന്ത്യയിലെ ആദ്യ ബാങ്ക്?
ans : ഐ.സി.ഐ.സി.ഐ
ബാങ്ക്
Q. ഐ.സി.ഐ.സി.ഐ.ബാങ്കിന്റെ ഇപ്പോഴത്തെ എം.ഡി&സി.ഇ.ഒ
?
ans : ചന്ദ കൊച്ചാർ
Q. എച്ച്.ഡി.എഫ്.സി. ബാങ്ക് രൂപീകൃതമായത്?
ans : 1994
Q. എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ആസ്ഥാനം?
ans : മുംബൈ (മഹാരാഷ്ട്ര)
Q. ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക് ലയനം?
ans : ടൈംസ് ബാങ്കും എച്ച്.ഡി.എഫ്.സി ബാങ്കും തമ്മിൽ
(2000)
Q. എച്ച്.എസ്.ബി.സി. ബാങ്ക് രൂപീകൃതമായത്?
ans : 1991
Q. എച്ച്.എസ്.ബി.സി. ബാങ്കിന്റെ ആസ്ഥാനം?
ans : ലണ്ടൻ
Q. എച്ച്.എസ്.ബി.സി.യുടെ സ്ഥാപകൻ?
ans : തോമസ് സൂത്തർലാന്റ്
Q. ഫെഡറൽ ബാങ്ക് രൂപീകൃതമായത്?
ans : 1945
Q. ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം?
ans : ആലുവ
Q. അടുത്തിടെ വിദേശത്ത് ശാഖ തുടങ്ങാൻ ലൈസൻസ് ലഭിച്ച കേരളത്തിലെ
ബാങ്ക്?
ans : ഫെഡറൽ ബാങ്ക് (ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലാണ് ഫെഡറൽ ബാങ്കിന്റെ ആദ്യ വിദേശ ശാഖ തുറക്കാൻ
RBI ( അനുമതി നല്കിയത്)
Q. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക്/മൊബൈൽ പാസ്ബുക്ക് പുറത്തിറക്കിയ
ബാങ്ക്?
ans : ഫെഡറൽ ബാങ്ക്
Q. പൂർണ്ണമായും തദ്ദേശീയമായ ആദ്യ ബാങ്ക്?
ans : പഞ്ചാബ് നാഷണൽ ബാങ്ക് (1895)
Q. പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകൻ?
ans : ലാലാലജ്പത് റായ്
Q. പൂർണ്ണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് തുടങ്ങിയ ആദ്യത്തെ
ഇന്ത്യൻ ബാങ്ക് ?
ans : പഞ്ചാബ് നാഷണൽ ബാങ്ക്
Q. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആസ്ഥാനം?
ans : ന്യൂഡൽഹി
Q. പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്കായി ആരംഭിച്ച
പുതിയ പദ്ധതി?
ans : മഹാ ബചത് സ്‌കീം (Maha Bachat Scheme)
Q. പഞ്ചാബ് നാഷണൽ ബാങ്ക് 'മൈക്രോ ഫിനാൻസ് ബ്രാഞ്ച് ആരംഭിച്ചത്?
ans : ന്യൂഡൽഹിയിൽ
Q. ഇന്ത്യയിലാദ്യമായി സ്വയം പിരിഞ്ഞുപോകൽ പദ്ധതി
(V.R.S) നടപ്പിലാക്കിയ ബാങ്ക്?
ans : പഞ്ചാബ് നാഷണൽ ബാങ്ക്
Q. ഗ്രാമങ്ങളുടെ സാമ്പത്തിക വികസനത്തിനായി ആരംഭിച്ച ബാങ്കുകൾ?
ans : ഗ്രാമീൺ ബാങ്കുകൾ
Q. റീജിയണൽ ഗ്രാമീണ ബാങ്കുകൾ സ്ഥാപിതമായത്?
ans : 1975
Q. ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ബാങ്ക് സ്ഥാപിക്കപ്പെട്ടത്?
ans : മൊറാദാബാദ് (ഉത്തർപ്രദേശ്)
Q. R.R.B.യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?
ans : നരസിംഹം കമ്മിറ്റി
Q. 1992-93 ലെ നരസിംഹം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ്
ഇന്ത്യയിൽ ബാംങ്കിംഗ് പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടത്.
ans : കേരള ഗ്രാമീൺ ബാങ്ക്
Q. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്?
ans : കേരള ഗ്രാമീൺ ബാങ്ക്
Q. ഏറ്റവുമധികം റീജണൽ ഗ്രാമീണ ബാങ്കുകളുള്ള സംസ്ഥാനം?
ans : ഉത്തർപ്രദേശ്
Q. ഗ്രാമീണ ബാങ്കുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾ?
ans : സിക്കിം,ഗോവ
Q. കേരളത്തിൽ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും സൗത്ത് മലബാർ
ഗ്രാമീൺ ബാങ്കും ലയിച്ചുണ്ടായ പുതിയ ബാങ്ക്?
ans : കേരള ഗ്രാമീൺ ബാങ്ക് (2013 ജൂലൈ 8)
Q. കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം?
ans : മലപ്പുറം
Q. സമൂഹത്തിൽ വളരെ പിന്നാക്കം നിൽക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ
വായ്പ നൽകാൻ 1970 ൽ ആരംഭിച്ചതാണ് ബംഗ്ലാദേശ്
ഗ്രാമീൺ ബാങ്ക്.
Q. ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കും പ്രൊഫസർ മുഹമ്മദ് യുനൂസും
ചേർന്ന് ലെ സമാധാനത്തിലുള്ള നോബൽ സമ്മാനം നേടി.
Q. പാവങ്ങളുടെ ബാങ്കർ - മുഹമ്മദ് യുനൂസ്
നബാർഡ്
Q. കൃഷിയ്ക്കും ഗ്രാമവികാസത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്?
ans : നബാർഡ്
Q. നബാർഡിന്റെ ആസ്ഥാനം?
ans : മുംബൈ
Q. നബാർഡ് രൂപീകൃതമായത്?
ans : 1982 ജൂലായ് 12
Q. നബാർഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ?
ans : ശിവരാമൻ കമ്മീഷൻ
Q. ചെറുകിട വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്ന ബാങ്ക്?
ans : നബാർഡ്
Q. വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട സ്ഥാപിതമായ ഇന്ത്യയിലെ
ഉന്നത സാമ്പത്തിക സ്ഥാപനം?
ans : എക്സിം ബാങ്ക്(1982-ൽ സ്ഥാപിതം)
Q. എക്സിം ബാങ്കിന്റെ ആസ്ഥാനം?
ans : മുംബൈ
Q. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ വായ്പ നൽകുന്ന
ബാങ്ക്?
ans : സിഡ്ബി
(SIDBI)
Q. സിഡ്ബി പ്രവർത്തനമാരംഭിച്ചത്?
ans : 1990 ഏപ്രിൽ 2
Q. ഇന്ത്യയിൽ ആഭ്യന്തര വാണിജ്യത്തിന് പണം നൽകി സഹായിക്കുന്ന
ബാങ്കുകൾ?
ans : വാണിജ്യ ബാങ്കുകൾ
Q. വ്യാവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിന് വേണ്ടി
സ്ഥാപിച്ച ബാങ്ക്?
ans : ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് ബാങ്ക് ഓഫ് ഇന്ത്യ(I.D.B.I)

Comments
Post a Comment